വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 5 ജൂണ്‍ 2020 (13:31 IST)
ഇന്ത്യൻ ടിമിലെ ഇപ്പോഴത്തെ റൺവേട്ടക്കാരാണ് നയകൻ വിരാട് കോഹ്‌ലിയും നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ രോഹിത് ശർമയും. ആരാണ് മികച്ച ബാറ്റ്സ്‌മാൻ എന്നതിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. ടെസ്റ്റിൽ താൻ തന്നെയാണ് മികച്ചത് എന്ന് കോഹ്‌ലി തെളിയിച്ചിട്ടുണ്ട് എന്നാൽ. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇവരിൽ ആരാണ് മികച്ച ബാറ്റ്സ്മാൻ എൻ ചോദിച്ചാൽ ഉത്തരം പറയാൻ അൽപം ബുദ്ധിമുട്ടും. എന്നാല്‍ ഇവരില്‍ കേമനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാഷ് ചോപ്ര നിയമിച്ച നാലു പേരടങ്ങുന്ന വിദഗ്ധ പാനല്‍. .
മുന്‍ ഇന്ത്യന്‍ താരങ്ങളായ ദീപ്ദാസ് ഗുപ്ത, സഞ്ജയ് ബാംഗര്‍, നിഖില്‍ ചോപ്ര, മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ എന്നിവരാണ് പാനൽ അംഗങ്ങൾ കോഹ്‌ലിയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സ്മാനെന്നാണ് ചോപ്രയുടെയും മജുംദാറിന്റെയും അഭിപ്രായം. റൺചേസിൽ കോലി പുലര്‍ത്തുന്ന അസാധാരണ മികവാണ് അതിന് കാരണം എന്ന് മജുംദാര്‍ പറയുന്നു. ഏകദിനത്തിലെ റണ്‍ചേസില്‍ 68.33 ആണ് കോലിയുടെ ശരാശരി. രോഹിത്തിന്റേത് 48.70 ആണ്. ടി20യില്‍ 82.15 എന്ന മികച്ച ശരാശരിയാണ് കോഹ്‌ലിക്കുള്ളത് രോഹിത്തിനാകട്ടെ ഇത് 26.88 മാത്രമാണ്.
അന്താരാഷ്ട്ര ടി20യില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത് രോഹിത്താണ്. എന്നാൽ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയും രോഹിത്തും ഒരുപോലെ മികച്ചുനിൽക്കുന്നു എന്നാണ് ദീപ്ദാസ് ഗുപ്തയുടെയും സഞ്ജയ് ബാംഗറിന്റെയും അഭിപ്രായം. ടി20യിലെ മികച്ച ബാറ്റ്‌സ്മാനായി ആരെ തിരഞ്ഞെടുക്കുമെന്ന് ആകാഷ് ചോപ്രയുറ്റെ ചോദ്യത്തിന് രോഹിത് എന്നയിരുന്നു നിഖില്‍ ചോപ്രയുടെ മറുപടി. ടി20യില്‍ കോലിയും രോഹിത്തും ഒരുപോലെ മുന്നിട്ടുനിൽക്കുന്നു എന്നും ഏകദിനത്തില്‍ കോലിയാണ് ഒരുപടി മുകളിലെന്നുമാണ് മജുംദാര്‍ പറയുന്നത്.