ഇന്ത്യ ഇറ്റലിയെ മറികടക്കാന്‍ മണിക്കൂറുകള്‍ മാത്രം; രാജ്യത്തെ കൊവിഡ് കേസുകളില്‍ 65 ശതമാനവും നാലുസംസ്ഥാനങ്ങളില്‍

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (21:12 IST)
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഇറ്റലിയെ മറികടക്കും. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 226770ആയിട്ടുണ്ട്. അതേസമയം ഇറ്റലിയില്‍ 2.33ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍ മുന്നിലുള്ള രാജ്യമാണ് ഇറ്റലി. എന്നാല്‍ രോഗംവന്ന് മരണപ്പെടുന്നവരുടെ തോത് എടുത്താല്‍ ഇന്ത്യയിലെ അഞ്ചിരട്ടി മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയില്‍ രോഗം ബാധിച്ചിട്ടുള്ളവരില്‍ ഏകദേശം 50 ശതമാനത്തിലേറെയും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തുള്ള രോഗികളില്‍ 65ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നൂറുപേരില്‍ പതിനാറ് എന്നകണക്കിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :