ഓസിസ് താരങ്ങൾ ഇന്ത്യയെ ഭയന്നു, അതിന് കാരണവുമുണ്ട്, തുറന്നുപറഞ്ഞ് ഓസിസ് നായകൻ ആരോൺ ഫിഞ്ച്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 5 ജൂണ്‍ 2020 (14:32 IST)
ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ഓസിസ് താരങ്ങൾ സോഫ്റ്റായി കളിക്കുന്നതിന് കാരണം ഐപിഎൽ കരാർ നഷ്ടമായേക്കും എന്ന ഭയം കാരണമാണെന്ന ഓസിസ് മുൻ നായകൻ മൈക്കൾ ക്ലാർക്കിന് മറുപടിയുമായി ഓസ്‌ട്രേലിയയുടെ ഏകദിന, ടി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ക്ലാർക്കിന്റെ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ഫിഞ്ച് പറയുന്നു.


മറ്റു ടീമുകള്‍ക്കെതിരേ അഗ്രസീവായി പെരുമാറുന്ന ഓസീസ് താരങ്ങള്‍ 2018-19ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിൽ കോലിക്കും ടീമിനുമെതിരേ അഗ്രസീവ് ആയി കളച്ചില്ല എന്നും കോലിയെ പിണക്കിയാല്‍ ഐപിഎല്ലില്‍ അവസരം നഷ്ടപ്പെടുമോയെന്ന ഭയമാണ് ഇതിന് കാരണം എന്നായിരുന്നു ക്ലാർക്കിന്റെ ആരോപണം. എന്നാൽ ക്ലാര്‍ക്കിന്റെ ആരോപണം തെറ്റാണ്. ഫിഞ്ച് പറയ്യുന്നു.

'അതില്‍ ഒരു സത്യവുമില്ല. ഓസീസിനായി കളിക്കുന്ന ഏതു താരത്തോടും നിങ്ങൾക്ക് ഇതേക്കുറിച്ച് ചോദിക്കാം. ശരിയായ സ്പിരിറ്റില്‍ തന്നെയാണ് ഓസീസ് താരങ്ങള്‍ കളിച്ചത്. ഓസീസ് ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ പറഞ്ഞാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണമാണ് ഇന്ത്യ പുറത്തെടുക്കുക.

അത്തരം ഒരു ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ ഒളിച്ചു നില്‍ക്കാന്‍ കഴിയില്ല ഇന്ത്യയ്ക്കെതിരേ ഓസീസ് താങ്ങള്‍ സോഫ്റ്റായാണ് കളിച്ചതെന്നത് ക്ലാര്‍ക്കിന്റെ മാത്രം അഭിപ്രായമാണ്. ഏറ്റവും മികച്ച കളി പുറത്തെടുക്കാനാണ് ഓസീസ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്' എന്ന് ഫിഞ്ച് പറഞ്ഞു. ഓസീസിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌നും ക്ലാര്‍ക്കിന്റെ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നു പ്രതികരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :