1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Updated Rain Alert July 13

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

Updated Rain Alert July 13
മധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. 
 
നാളെ (ജൂലൈ 14) ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും മഴ ശക്തമായേക്കും. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
About Writer
രേണുക വേണു