അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ജൂലൈ 2023 (13:08 IST)
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനതുക ഈ വര്‍ഷവും 25 കോടി രൂപയില്‍ തന്നെ തുടരും. ഒന്നാം സമ്മാനം 30 കോടി ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളിയിരുന്നു. അതേസമയം കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്നതിനായില്‍ ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്താന്‍ ധനവകുപ്പ് തീരുമാനിച്ചു.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും. ആകെ 125 കോടി 54 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. ഇത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണ്.