അനുബന്ധ വാര്‍ത്തകള്‍
- ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയില്‍ സംസ്ഥാനത്ത് രണ്ടുദിവസം വ്യാപക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- Delhi Flood News Live Update: യമുന നദി കരകവിഞ്ഞൊഴുകുന്നു, പ്രളയ ഭീതിയില്‍ ഡല്‍ഹി; കുടിവെള്ള ക്ഷാമത്തിനു സാധ്യത
- പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- ലണ്ടനില്‍ നിന്നും മഞ്ജുവാര്യര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
- ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിക്കും
ചാവക്കാട് വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു; ഗര്‍ഭം ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം
ചാവക്കാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു. 29 കാരിയായ യുവതി കഴിഞ്ഞ ദിവസം രാവിലെയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പിന്നാലെ ഡോക്ടര്‍ പരിശോധനയ്ക്കായി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ശുചിമുറിയയില്‍ പോയപ്പോഴാണ് പ്രസവിച്ചത്. ഗര്‍ഭം ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായി ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു.
അതേസമയം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 3 കിലോയോളം ഭാരം ഉള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.