അനുബന്ധ വാര്‍ത്തകള്‍
- തിരുവോണം ബംപർ: ഒന്നാം സമ്മാനം 25 കോടി തന്നെ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്
- ചാവക്കാട് വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു; ഗര്‍ഭം ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം
- ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയില്‍ സംസ്ഥാനത്ത് രണ്ടുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിക്കും
ജൂലൈ 16 ഓടെ ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴ
കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ നൽകിയ യെല്ലോ അലർട്ടുകൾ
13-07-2023: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14-07-2023 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.