1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഐടിഐയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Trivandrum
ചാക്ക ഗവ. ഐ.ടി.ഐയില്‍ 2023-24 പരിശീലന വര്‍ഷത്തെ 25 ട്രേഡിലേക്ക് ഐ.ടി.ഐ അഡ്മിഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷ https://itdadmissions.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും നല്‍കാം. അപേക്ഷാ ഫീസ് 100 രൂപയാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയില്‍ പ്രസ്തുത അപേക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയാല്‍ മാത്രമേ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമാകൂ.
 
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ഓണ്‍ലൈന്‍ അപേക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന അവസാനിപ്പിക്കുന്ന തീയതി ജൂലൈ 18. ഫോണ്‍: 9744814313, 0471 2502612.
അടുത്ത ലേഖനം
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ