1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Biometrics voter IDs for beneficiary payments not aadhar minister rajiv ranjan singh

ആധാർ പോര, സർക്കാർ ആനുകൂല്യങ്ങൾ വേണമെങ്കിൽ വോട്ടർ ഐഡി നിർബന്ധം, എസ്ഐആറിൽ പേരില്ലാത്തവർ കുടുങ്ങും

പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Voter ID
ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതിക്ക് പകരമായി ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പരുകളും ഉപയോഗിച്ച് പണം നല്‍കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
 ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലുമുണ്ട്. ആരുടെ പേര് പറഞ്ഞാലും 5 മിനിറ്റില്‍ അവര്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കും. ആധാറിന് പകരം ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറും ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പെര്‍ഫോമന്‍സ് ഗ്രാന്റുകള്‍ക്ക് അര്‍ഹത നേടാന്‍ പഞ്ചായത്തുകള്‍ തങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
 
 നിലവില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി എം കിസാന്‍,പ്രധാന്‍ മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം(പെന്‍ഷനുകള്‍), തുടങ്ങി മറ്റ് നിരവധി പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അവിടെ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു, പരിഹസിച്ച് അഭിജീത് ദീപ്കെ