രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ മാത്രം, തമിഴ്‌നാട്ടിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. രാവിലെ 6 മണി മുതല്‍ 7 വരെയും വൈകീട്ട് 7 മണി മുതല്‍ 8 വരെയും മാത്രമെ പടക്കം പൊട്ടിക്കാന്‍ പാടുള്ളുവെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താക്കുറുപ്പില്‍ പറയുന്നത്.
അമിതമായി വായു- ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതവും കൂട്ടായതുമായ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതിനാണ് 2 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് വാര്‍ത്താക്കുറിപ്പ്. അമിതമായ ശബ്ദവും പുകയുമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരം പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത രീതികള്‍ തിരെഞ്ഞെടുത്ത് ദിവസം ആഘോഷിക്കണമെന്നുള്ള അഭ്യര്‍ഥനയും വാര്‍ത്താക്കുറിപ്പിലുണ്ട്.
2018ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങളെ നിര്‍മിക്കാനും വില്‍ക്കാനും അനുവാദമുള്ളു. ഇത് ഉറപ്പാക്കാന്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും തമിഴ്നാട് നടത്തുന്നുണ്ട്.ALSO READ: നേഹാ ബോറ രാഹുൽ ഗാന്ധിയെ പോലെ ഹിന്ദു വിരുദ്ധ, ഹിന്ദുക്കളെ വെറുക്കുന്നവൾ കഠുവ ബലാത്സംഗ സമയത്തെ വീഡിയോ കുത്തിപൊക്കി ബിജെപി
