1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP slams aisa leader neha bora's old video on kathuo incident says anti hindu

നേഹാ ബോറ രാഹുൽ ഗാന്ധിയെ പോലെ ഹിന്ദു വിരുദ്ധ, ഹിന്ദുക്കളെ വെറുക്കുന്നവൾ കഠുവ ബലാത്സംഗ സമയത്തെ വീഡിയോ കുത്തിപൊക്കി ബിജെപി

Neha Bora
ഓള്‍ ഇന്ത്യാ സ്റ്റുഡന്‍സ് അസോസിയേഷന്‍ ദേശീയ അധ്യക്ഷയായ നേഹ ബോറ ഹിന്ദു വിരുദ്ധയാണെന്ന ആരോപണവുമായി ബിജെപി. ജമ്മു കശ്മീരിലെ കഠുവയില്‍ 8 വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്ഷേത്ര നടത്തിപ്പുക്കാരനുള്‍പ്പടെയുള്ളവര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ നേഹ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയാണ് രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. നേഹയുടെ പ്രചോദനം രാഹുല്‍ ഗാന്ധിയാണെന്നും ബിജെപി പറയുന്നു.
 
നേഹാ ബോറ രാഹുല്‍ഗാന്ധിയുടെ പോസ്റ്റര്‍ ഗേളാണെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ ഗേളായ നേഹാ ബോറ തന്റെ ഹിന്ദു വിരുദ്ധത തുറന്നുകാട്ടുന്നു. ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നുവെന്ന് മുന്‍പ് പറഞ്ഞ രാഹുല്‍ ഗാന്ധിയാണ് അവളുടെ പ്രചോദനം. കോണ്‍ഗ്രസ് ഹിന്ദുക്കളെ വെറുക്കുന്നവരാണ്. അവരുടെ ചിന്താഗതി രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും പ്രദീപ് ഭണ്ഡാരി വീഡിയോക്കൊപ്പം എക്‌സില്‍ കുറിച്ചു.
 
 സ്ത്രീകള്‍ക്ക് സുരക്ഷ ആവശ്യമാണ്. എന്നാല്‍ സംരക്ഷണം വേണ്ടത് ബ്രാഹ്‌മണ്യ വ്യവസ്ഥയില്‍ നിന്നാണ്. പാവപപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും മൃഗങ്ങളും സ്ത്രീകളുമെല്ലാം അടിച്ചമര്‍ത്തപ്പെടാനും പീഡിപ്പിക്കാനും അര്‍ഹരാണെന്ന് കരുതുന്ന വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയില്‍ ബ്രാഹ്‌മണസ്ത്രീകള്‍ക്ക് പോലും സുരക്ഷയില്‍. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പുരോഹിതര്‍ ബലാത്സംഗം നടത്തുന്നു. നമ്മള്‍ അത് ഉന്നാവോയിലും കഠുവയിലും കണ്ടതാണെന്നാണ് വീഡിയോയില്‍ നേഹ ബോറ പറയുന്നത്.
 
 2018 ജനുവരിയില്‍ ജമ്മു കശ്മീരിലെ കഠുവയില്‍ 8 വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ മയക്കുമരുന്ന് നല്‍കി പൂട്ടിയിടുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ 2019 ജൂണില്‍ പ്രത്യേക കോടതി ക്ഷേത്രം പരിപാലിച്ചിരുന്ന സഞ്ജി റാം ഉള്‍പ്പടെ 4 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ട്രംപിനെയും നെതന്യാഹുവിനെയും ഞങ്ങൾ വധിക്കും, ഇറാനിൽ കൂറ്റൻ ചിത്രങ്ങൾ