1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF third in three seats BJP Won

ബിജെപി ജയിച്ച മൂന്നിടത്തും യുഡിഎഫ് മൂന്നാമത് !

ചാത്തന്നൂരിൽ ബിജെപിയുടെ ബി.ബി.ഗോപകുമാർ 4,398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്

V Muraleedharan, BJP, Lok Sabha Election 2024, BJP and Muraleedharan, Kerala News, Webdunia Malayalam
സംസ്ഥാനത്ത് ബിജെപി സ്ഥാനാർഥികൾ ജയിച്ച മൂന്നിടത്തും യുഡിഎഫ് സ്ഥാനാർഥികൾ മൂന്നാമത്. ചാത്തന്നൂർ, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മൂന്നാമതും ബിജെപി ഒന്നാമതും എത്തിയത്. 
 
ചാത്തന്നൂരിൽ ബിജെപിയുടെ ബി.ബി.ഗോപകുമാർ 4,398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇവിടെ സിപിഐ സ്ഥാനാർഥി രണ്ടാമതും കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതുമാണ്. 
 
കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥി വി.മുരളീധരൻ 428 വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ടി.ശരത്ചന്ദ്ര പ്രസാദ് മൂന്നാമതായി. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4,978 വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ മൂന്നാം സ്ഥാനത്തേക്ക് പോയി. 
അടുത്ത ലേഖനം
Kerala Assembly Elections Results : ഇടതുകോട്ടകൾ തകർന്നടിഞ്ഞു, മന്ത്രിമാർക്കും കാലിടറി, യുഡിഎഫിന് ഐതിഹാസിക വിജയം, മൂന്നിടത്ത് താമര വിരിഞ്ഞു