1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. The health condition of a 43-year-old confirmed with Nipah in Kozhikode remains critical

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍

Palakkad nipah death, nipah death kerala, kerala health department,പാലക്കാട് നിപ മരണം, നിപ നിയന്ത്രണം, ആരോഗ്യവകുപ്പ്, കേരളം
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാര പാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഹൈസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം കോറന്റൈനിലാക്കിയിട്ടുണ്ട്. 
 
ക്ലസ്റ്റര്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവിളി 77 പേരാണ് ഉള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ല.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്