1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut in Kerala Sunny Joseph

'ഒന്നിനും കൊള്ളാത്ത മന്ത്രി'; സണ്ണി ജോസഫിനെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം

Sunny Joseph Relative Appointment Issue, Sunny Joseph Issue, Minister Sunny Joseph, സണ്ണി ജോസഫ്, മന്ത്രി സണ്ണി ജോസഫ്, സണ്ണി ജോസഫിന്റെ അളിയന്റെ നിയമനം
വ്യാപക പവർകട്ടിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനം. ജനവികാരം സർക്കാരിനെതിരെ ആകുമ്പോഴും വകുപ്പ് മന്ത്രി നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. 
 
നുണ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം 
 
വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് സണ്ണി ജോസഫിന്റെ പ്രതിരോധം. എന്നാൽ ഇത് നുണയാണ്. റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഈ കരാർ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെയാണ്. അതിനാലാണ് റദ്ദാക്കേണ്ടി വന്നത്. ഇതിനെതിരെ എൽഡിഎഫ് സർക്കാരും കെ.എസ്.ഇ.ബിയും കോടതിയിൽ പോയിട്ടുണ്ട്. എന്നിട്ടും ഇത് മറച്ചുവെച്ചാണ് സണ്ണി ജോസഫ് നുണ പറയുന്നത്. 
 
ശക്തമായ പ്രതിഷേധം
 
ജനവികാരം സർക്കാരിനെതിരെയായിട്ടും വൈദ്യുതി വകുപ്പ് പ്രശ്‌ന പരിഹാരത്തിനു നടപടിയെടുക്കുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ വിമർശിക്കുന്നത്. പവർകട്ട് ഒഴിവാക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭയുടെ ഭാഗമായ മറ്റു അംഗങ്ങൾ പറയുന്നു. 
 
കൈ മലർത്തി കെ.എസ്.ഇ.ബി 
 
പവർകട്ടിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കറന്റ് പോയ ശേഷം ആരെങ്കിലും കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാൽ 'ഞങ്ങൾക്ക് അറിയില്ല' എന്ന് പോലും കെ.എസ്.ഇ.ബി ജീവനക്കാർ മറുപടി നൽകുന്നു. ജനവികാരം ശക്തിപ്പെട്ടതോടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി. 
 
പവർകട്ട് യുഡിഎഫ് എത്തിയതോടെ 
 
എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തിലേക്ക് എത്തിയപ്പോഴാണ് സംസ്ഥാനത്ത് കനത്ത ചൂടുകാലത്ത് മാത്രം 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി - ഏപ്രിൽ മാസങ്ങൾക്കിടയിൽ മാത്രമായിരുന്നു ഇത്. മൺസൂൺ കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ മൺസൂൺ ശക്തമായ സമയത്ത് പോലും യുഡിഎഫ് സർക്കാർ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. Also Read: സതീശനെതിരെ പാളയത്തിൽ പട; വിഷ്ണുനാഥിനെ താക്കോൽസ്ഥാനത്ത് എത്തിക്കാൻ വേണുഗോപാൽ, ചെന്നിത്തല ഔട്ടാകും
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എപ്പോ പോകുമെന്ന് പറയാൻ പറ്റില്ല; കൈമലർത്തി കെ.എസ്.ഇ.ബി, സർക്കാരിനെതിരെ വ്യാപക വിമർശനം