അനുബന്ധ വാര്‍ത്തകള്‍
- പാചകവാതക പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
- ISRO Recruitment: തുടക്കശമ്പളം 56,100 രൂപ, ഐഎസ്ആർഒയിൽ ഒഴിവുകൾ, കേരളത്തിലും അവസരം
- Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്
- സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ
- പ്രിയങ്ക ചോപ്രയുടെ 'അനോമലി' ഇനി അംബാനിയുടെ കൈകളിൽ; വൻ ബ്രാൻഡ് ഏറ്റെടുക്കലുമായി റിലയൻസ് റീട്ടെയ്ൽ
വിദേശയാത്രകൾ ഒഴിവാക്കണം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം: പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാൻ കേന്ദ്ര നിർദേശം
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് നിര്‍ദേശം പുറത്തിറക്കിയത്.
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും കടുത്ത ചെലവ് നിയന്ത്രണ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് നിര്‍ദേശം പുറത്തിറക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് തുടങ്ങിയ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവരുടെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരിട്ട് കാണേണ്ട വിധം അത്യന്താപേക്ഷിതമല്ലെങ്കില്‍ എല്ലാ മീറ്റിങ്ങുകളും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ചെയര്മാന്മാര്, മാനേജിംഗ് ഡയറക്ടര്‍മാര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഹെഡ് ഓഫീസുകളിലും ബ്രാഞ്ച് ഓഫീസുകളിലും ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നിര്‍ദേശം. ചെലവ് ചുരുക്കുന്നതിനൊപ്പം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ജനങ്ങളോട് ചെലവ് ചുരുക്കാനായി ആവശ്യപ്പെട്ടിരുന്നു. വിദേശനാണ്യ സമ്മര്‍ദം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിദേശയാത്രകള്‍ കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷം നിര്‍ത്തിവെയ്ക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളിലെ പെട്രോള്‍ ഉപയോഗം കുറയ്ക്കാനും ഇലക്ട്രിക് കാറുകളിലേക്ക് മാറാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കമ്പനികളോട് വര്‍ക്ക് ഫ്രം ഫോം നയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നു.