അനുബന്ധ വാര്ത്തകള്
- മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം : അഞ്ചു പേർ അറസ്റ്റിൽ
- പ്ലസ് ടു വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
- പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
- മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു
വീഡിയോ കോളിനിടെ യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: വീഡിയോ കോളിനിടെ യുവാവ് തൂങ്ങിമരിച്ചു. നെടുമങ്ങാട് പേരുമല നാരകത്തിൻപൊയ്ക വീട്ടിൽ റിയാസ് എന്ന മുപ്പത്തെട്ടുകാരനാണ് ഈ കടുംകൈ ചെയ്തത്. ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ഇയാൾ തൂങ്ങിമരിച്ചത്.
മീൻ വില്പനക്കാരനായ ഇയാൾ സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചായിരുന്നു ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നു മാസമായി ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണു പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ട് ഇയാൾ സുഹൃത്തായ നസീറിന്റെ വീട്ടിൽ ചെന്നിരുന്നു. എന്നാൽ പിതാവിന്റെ മരണത്തെ തുടർന്ന് നസീറിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവിടെ വച്ച മദ്യപിച്ച ശേഷം രാത്രി എട്ടു മണിയോടെ നസീർ ഉറങ്ങാൻ പോയി. അതിനു ശേഷമാണ് റിയാസ് ഭാര്യാ സഹോദരിയുടെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയത്.
കുറച്ചു കഴിഞ്ഞപ്പോൾ നസീർ ഉറക്കമുണർന്നു നോക്കിയപ്പോഴാണ് റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. നസീർ വിവരം ഉടൻ തന്നെ നെടുമങ്ങാട് പോലീസിൽ അറിയിച്ചു. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത ശേഷം തുടർ നടപടികളെടുത്തു. റിയാസ് ബന്ധുക്കളെ പേടിപ്പെടുത്താനായി തൂങ്ങിമരണം അഭിനയിച്ചപ്പോൾ അബദ്ധത്തിൽ മരിച്ചതാകാം എന്നാണു ബന്ധുക്കൾ പറയുന്നത്.

അടുത്ത ലേഖനം