പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2023 (13:58 IST)
തൃശൂർ: നഗരത്തിലെ പോലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണനാണ് തൂങ്ങിമരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴേകാലോടെയാണ് കൊല്ലം സ്വദേശിയായ ഗീതു കൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിനു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും സൂചനയുണ്ട്.

ഏറെ നാളായി അദ്ദേഹം വീട്ടിലേക്കും പോയിരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :