1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കോടികളുടെ ഹവാലാ പണവുമായി രണ്ടു പേർ അറസ്റ്റിൽ

Hawala
എറണാകുളം : വാഹന പരിശോധനയിൽ രണ്ടു കോടി രൂപയുടെ ഹവാലാ പണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ആവോലി സ്വദേശി കുന്നേൽ അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി കാരിക്കളത്തിൽ അഖിൽ എന്നിവരെ കാറിൽ ഹവാല പണം കടത്തുന്നതിനിടെ പെരുമ്പാവൂരിൽ വച്ചാണ് പിടികൂടിയത്.

എറണാകുളം റൂറൽ ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്റ്റേഷൻ ആക്ഷൻ ഫോഴ്സ്, പെരുമ്പാവൂർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് ഇവർ പണം കൊണ്ടുവന്നതെന്ന് പറഞ്ഞു.

പണം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു എന്നാണു സൂചന. അങ്കമാലിയിൽ വച്ച് തന്നെ കാറിനെ പിന്തുടർന്ന ശേഷം വലതു വച്ചായിരുന്നു സാഹസികമായി ഇവരെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വീഡിയോ കോളിനിടെ യുവാവ് ആത്മഹത്യ ചെയ്തു