പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭിണിയാണെന്നറിഞ്ഞ് ഒളിവില്‍ പോയ പ്രതി പിടിയില്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (10:36 IST)
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പറമ്പില്‍ സുഷാജ്(26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. യുവാവ് ആറുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്നെ പോലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ സൂഹൃത്തുമായി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടി വീഴുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :