ശ്രീനു എസ്|
Last Updated:
ശനി, 26 സെപ്‌റ്റംബര്‍ 2020 (10:15 IST)
കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നിലവില്‍ കേരളം നാലാം സ്ഥാനത്താണ്. 3.4 ശതമാനമാണ് കേരളത്തിന്‍ പ്രതിദിന കൊവിഡ് വര്‍ധനാ നിരക്ക്.
വരും ദിവസങ്ങളിലെ പ്രതിദിന കണക്കുകള്‍ 10000വരെയാകാമെന്നാണ് വിദഗ്ധര്‍ പറയുന്നു. ഓണ ഇളവുകള്‍ക്കു ശേഷം രോഗികളുടെ എണ്ണം വളരെ കൂടുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കൂടാതെ കൊവിഡ് തീവ്രപ്രദേശമായ തലസ്ഥാനമുള്‍പ്പെടെ സമരങ്ങള്‍ നടന്നതും കൊവിഡിന്റെ വ്യാപനം കൂട്ടി.