പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബി: രാഷ്ട്രപതി

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (19:24 IST)
പാടുന്ന ചന്ദ്രനെന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എസ്പിബിയുടെ വിയോഗത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. എല്ലായിടത്തും എസ്പിബി സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വരമാധുര്യം ഏവരേയും വിസ്മയിപ്പിച്ചുവെന്നും ഈ നിമിഷത്തില്‍ തന്റെ ചിന്ത അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :