അനുബന്ധ വാര്‍ത്തകള്‍
- മത്സരിക്കണമെന്ന് എംപിമാർ; വേണ്ടെന്ന് കേന്ദ്ര നേതൃത്വം; കോൺഗ്രസിൽ തർക്കം
- രാഹുലിനെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ പുറത്താക്കി, ബിജെപിക്കെതിരെ അതിജീവിതയുടെ ഭർത്താവ്
- മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ
- BJP Mission 40: കേരളത്തിൽ ലക്ഷ്യം 40 സീറ്റ്, ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ശക്തിയാകണം, അമിത് ഷാ കേരളത്തിലേക്ക്
- കേരളത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്സ്, 100ല്‍ 5 പേര്‍ക്ക് രോഗം വരാന്‍ സാധ്യത!
അമിത് ഷായുടെ സന്ദർശനം, തിരുവനന്തപുരത്ത് ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേടിയ ചരിത്രപ്രധാനമായ വിജയം ആഘോഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് (ജനുവരി 11) തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ശനി(ജനുവരി 10), ഞായര്‍(ജനുവരി 11) ദിവസങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 7 മുതല്‍ 11.30 വരെയും ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയുമാണ് നിയന്ത്രണം.
ശനിയാഴ്ച രാത്രി 7 മുതല്‍ 11.30 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ഓള് സെയിന്റസ്, ചാക്ക,പേട്ട,പള്ളിമുക്ക്,പാറ്റൂര്‍,ജനറല്‍ ആശുപത്രി,ആശാന് സ്ക്വയര്‍, പഞ്ചാപുര,ബേക്കറി ഫ്ലൈ ഓവര്‍,പനവിള,കലാഭവന്‍ മണി റോഡ്, വിമന്‍സ് കോളേക്,ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.
ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വിമന്‍സ് കോളേജ്,തൈക്കാട്, തമ്പാനൂര്‍ ഫ്ലൈഓവര്‍,ചൂരക്കാട്ടുപാളയം,പവര്‍ഹൗസ് റോഡ്,തകരപറമ്പ് ഫ്ലൈ ഓവര്‍,ശ്രീകണ്ടേശ്വരം പാര്‍ക്ക്,എസ്പി ഫോര്‍ട്ട്,മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്,അരിസ്റ്റോ ജങ്ക്ഷന്, മാരാര്‍ജി ഭവന് റോഡ്,നോര്‍ക്ക ജങ്ക്ഷന്, സംഗീത കോളേക് റോദ്, വിമന്‍സ് കോളേക്, വഴുതക്കാട്,പിഎച്ച്ക്യൂ, ആല്‍ത്തറ ജങ്ക്ഷന്, വെള്ളയമ്പലം,ടിടിസി,ഗോള്‍ഫ് ലിങ്ക്സ്, ഉദയപാലസ് റോഡ്, തമ്പാനൂര്‍ ഫ്ലൈഓവര്‍,പൊന്നറ പാര്‍ക്ക്,അരിസ്റ്റോ ജങ്ക്ഷന്, മോഡല്‍ സ്കൂള്‍ ജങ്ക്ഷന്, പനവിള, ബേക്കറി ഫ്ലൈ ഓവര്‍,പഞ്ചാപുര, ആശാന് സ്ക്വയര്‍,ജനറല്‍ ആശുപത്രി,പാറ്റൂര്‍,പള്ളിമുക്ക്, പേട്ട,ചാക്ക,ഓള് സെയിന്റസ്,ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.