അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജനുവരി 2026 (11:06 IST)
എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് തന്നോട് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭര്‍ത്താവ്. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് പാര്‍ട്ടി പുറത്താക്കിയതെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. എന്നോട് ഒരു വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായിട്ടാണ് പുറത്താക്കിയത്. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുണ്ട്. ഈ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു.
ഇന്നലെയാണ് യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ചയുടെ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കുന്നതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്. പഞ്ചായത്ത് സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍ എന്നായിരുന്നു വിശദീകരണം. തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി 3 വോട്ടിന് തോറ്റിരുന്നു. അതിജീവിതയുടെ ഭര്‍ത്താവാണ് തോല്‍വിക്ക് കാരണമെന്നാണ്
ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആക്ഷേപം.