മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ

Unni Mukundan
അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജനുവരി 2026 (12:41 IST)
പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പാലക്കാട് സ്ഥാനാര്‍ഥിയായാല്‍ ഉണ്ണി മുകുന്ദന് വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.


ഓരോ മണ്ഡലത്തിന്റെയും സ്വഭാവം, വിജയസാധ്യത ആര്‍ക്കെല്ലാം എന്നിവ പരിശോധിക്കാനായി തിരെഞ്ഞെടുപ്പിന് മുന്‍പായി ഒരു ഏജന്‍സിയെ പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും വിജയസാധ്യത ഉണ്ണി മുകുന്ദനാണ്. മറ്റ് പ്രമുഖരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിവരം ബിജെപി ഉണ്ണി മുകുന്ദനുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര്.

അതേസമയം താന്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടില്ലെന്നും നിയമസഭാ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :