തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്
തൃശൂർ നിയമസഭാ സീറ്റിൽ ശക്തമായ മത്സരം നടക്കും. ഫോട്ടോ ഫിനിഷിങ്ങിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്ന് സർവേ വ്യക്തമാക്കുന്നു
ജില്ലയിൽ ഇടത് ആധിപത്യം തുടരുമെന്ന് ട്രെൻഡ്‌സ് കേരള പ്രീ പോൾ സർവേ. 13 മണ്ഡലങ്ങളിൽ ഒൻപത് മുതൽ 12 വരെ സീറ്റുകൾ എൽഡിഎഫ് നേടും. ചാലക്കുടി ഇത്തവണയും യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും.
തൃശൂർ നിയമസഭാ സീറ്റിൽ ശക്തമായ മത്സരം നടക്കും. ഫോട്ടോ ഫിനിഷിങ്ങിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്ന് സർവേ വ്യക്തമാക്കുന്നു. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, ഒല്ലൂർ, പുതുക്കാട്, നാട്ടിക, കൈപമംഗലം, കൊടുങ്ങല്ലൂർ, മണലൂർ, ഇരിങ്ങാലക്കുട സീറ്റുകളും ഇടതിനെ കൈവിടില്ലെന്നാണ് സർവേ പ്രവചിക്കുന്നത്.
ശക്തമായ മത്സരം പ്രവചിച്ചിരുന്ന മണലൂരിൽ ലാസ്റ്റ് ലാപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പ്രൊഫ. സി.രവീന്ദ്രനാഥ് വലിയ മുന്നേറ്റം നടത്തുകയും യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ പിന്തള്ളപ്പെടുകയും ചെയ്തു. ജില്ലയിലെ എ ക്ലാസ് മണ്ഡലമായാണ് ബിജെപി മണലൂരിൽ പ്രതീക്ഷവയ്ക്കുന്നത്.