തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
101 വോട്ടുകൾ തിരുവഞ്ചൂരിനു ലഭിച്ചു
Thiruvanjoor Radhakrishnan
നിയമസഭയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് അവസാനിച്ചു. യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് സ്പീക്കർ. കോട്ടയം നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് തിരുവഞ്ചൂർ ഇത്തവണ എംഎൽഎ ആയത്.
101 വോട്ടുകൾ തിരുവഞ്ചൂരിനു ലഭിച്ചു. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി എ.സി.മൊയ്തീനു 35 വോട്ടുകൾ. ബിജെപി സ്ഥാനാർഥി മൂന്ന് വോട്ടുകൾ നേടി. ജി.സുധാകരൻ ആയിരുന്നു പ്രോ ടേം സ്പീക്കർ.
സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡയസിലേക്കു ആനയിച്ചു.