സതീശന്റെ വാക്കും പഴയ ചാക്കും; 1,800 കോടി കടമെടുക്കാൻ യുഡിഎഫ് സർക്കാർ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കടമെടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നത്
കേരളം പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപകൂടി കടമെടുക്കുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ കടമെടുപ്പാണിത്. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കടമെടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നത്. എന്നാൽ പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച ആകും മുൻപേ കടമെടുക്കാൻ തീരുമാനിച്ചു. ഇന്ദിര ഗ്യാരന്റിയിൽ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ വേണ്ടിയാണ് പ്രധാനമായും ഇപ്പോഴത്തെ കടമെടുപ്പ്.