തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കും; എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമില്ല
തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെ 101 സീറ്റുകളാണ് ഉള്ളത്
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് - യുഡിഎഫ് സഖ്യമില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍ഡിഎ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കും.
തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെ 101 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു സീറ്റിലേക്ക് ഒഴികെ 100 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. 50 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 51 സീറ്റുകളാണ്.
രണ്ടാം സ്ഥാനത്ത് 29 സീറ്റുകളുമായി എല്‍ഡിഎഫ്. 19 സീറ്റുകള്‍ നേടി യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്ന് പുറത്തുനില്‍ക്കുന്ന രണ്ട് സ്വതന്ത്രരെ കൂടി ചേര്‍ത്താല്‍ 50 സീറ്റാകും. എന്നാല്‍ ഇന്ത്യ മുന്നണി പോലെ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം തിരുവനന്തപുരത്ത് ഉണ്ടാകില്ല. എല്‍ഡിഎഫോ യുഡിഎഫിനോ അതിനു തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡിവിഷനില്‍ എന്‍ഡിഎ ജയിച്ചാല്‍ അവര്‍ക്കു കേവല ഭൂരിപക്ഷത്തിനുള്ള 51 സീറ്റുകളാകും.