Local Body Election 2025: എല്‍ഡിഎഫിനു കൊല്ലത്ത് ഡബിള്‍ ഷോക്ക്; കോട്ട പൊളിഞ്ഞു
കോര്‍പറേഷനിലെ 56 സീറ്റുകളില്‍ 27 സീറ്റുകളില്‍ യുഡിഎഫ്
Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എല്‍ഡിഎഫിനു വന്‍ തിരിച്ചടി. കാല്‍നൂറ്റാണ്ടിനു ശേഷം കൊല്ലം കോര്‍പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു.
കോര്‍പറേഷനിലെ 56 സീറ്റുകളില്‍ 27 സീറ്റുകളില്‍ യുഡിഎഫ്. എല്‍ഡിഎഫിനു 15 സീറ്റുകള്‍ മാത്രം. എന്‍ഡിഎ മൂന്നും സ്വതന്ത്രന്‍ ഒരു സീറ്റിലും ജയിച്ചു.
2020 ല്‍ 39 സീറ്റുകളില്‍ ജയിച്ചാണ് എല്‍ഡിഎഫ് കൊല്ലം കോര്‍പറേഷന്‍ പിടിച്ചത്. യുഡിഎഫ് ഒന്‍പതും എന്‍ഡിഎ ആറിടത്തുമായിരുന്നു.
