1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunny joseph says restrictions will continue KSEB will issue Alerts

ഇന്ന് മുതൽ ജനങ്ങൾക്ക് തയ്യാറെടുക്കാൻ സമയം, പവർകട്ട് അലർട്ടുകൾ വരും

ഇന്ന് മുതല്‍ വൈദ്യുതി മുടങ്ങുന്ന കാര്യം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Sunny Joseph, KSEB, Kerala Power Failure, Power restrictions
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെയും രാത്രിയിലുമായി മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങിയിട്ടും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ജനങ്ങള്‍ക്ക് നല്‍കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ന് മുതല്‍ വൈദ്യുതി മുടങ്ങുന്ന കാര്യം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
 
ഏകോപനത്തിന്റെ കുറവാണ് സംസ്ഥാനത്തെ വൈദ്യുത പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞത് നന്നായെന്നും ദീര്‍ഘകാല കരാര്‍ നഷ്ടമായത് ഇതിന്റെ ഭാഗമാണെന്നും മുന്‍ സര്‍ക്കാറാണ് നിലവിലെ വൈദ്യുത പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തുടര്‍ച്ചയായ പത്താം ദിവസമാണ് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് വൈദ്യുതി മുടങ്ങുന്നത്. പലയിടങ്ങളിലും രാത്രിയില്‍ ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് വലിയ ജനവികാരത്തിനിടയാക്കിയിരുന്നു. ഈ മാസം അവസാനം വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറങ്ങി മക്കളെ, ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഇന്ത്യയിലെ വിലയും സവിശേഷതകളും അറിയാം