ഇറങ്ങി മക്കളെ, ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഇന്ത്യയിലെ വിലയും സവിശേഷതകളും അറിയാം
ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണുകളായ ഐഫോണ്‍ 18 പ്രോ (iPhone 18 Pro), ഐഫോണ്‍ 18 പ്രോ മാക്‌സ് (iPhone 18 Pro Max) എന്നിവ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 2 നാനോമീറ്റര്‍ പ്രോസസ്സില്‍ നിര്‍മ്മിച്ച A20 പ്രോ ചിപ്സെറ്റ്, വേരിയബിള്‍ അപര്‍ച്ചറുള്ള 48MP ഫ്യൂഷന്‍ ക്യാമറ സിസ്റ്റം, റെഗുലേറ്റ് ചെയ്യാവുന്ന ഡൈനാമിക് ഐലന്‍ഡ് എന്നിവയാണ് പുതിയ പ്രോ സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ആദ്യഘട്ടത്തില്‍ തന്നെ ഇന്ത്യയിലും പുതിയ ഫോണുകള്‍ ലഭ്യമാകും. സെപ്റ്റംബര്‍ 12 മുതല്‍ പ്രീ-ഓര്‍ഡറുകള്‍ ആരംഭിക്കുന്ന ഫോണുകളുടെ ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 18-ന് ആരംഭിക്കും.
ഇന്ത്യയിലെ മോഡലുകളും വില വിവരങ്ങളും
256GB അടിസ്ഥാന വേരിയന്റില്‍ ആരംഭിക്കുന്ന പുതിയ പ്രോ മോഡലുകളുടെ ഇന്ത്യന്‍ വിപണിയിലെ വില ഘടന ഇങ്ങനെ
iPhone 18 Pro - 256GB,1,64,900 രൂപ
iPhone 18 Pro - 512GB / 1TB / 2TB , 1,89,900 മുതല്‍ 3,14,900 രൂപ വരെ
iPhone 18 Pro Max - 256GB,1,79,900 രൂപ
iPhone 18 Pro Max - 512GB / 1TB / 2TB , 2,04,900 മുതല്‍ 3,29,900 രൂപ വരെ
ബര്‍ഗണ്ടി, ഗ്ലേഷ്യര്‍,സില്‍വര്‍, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുന്നത്.
A20 പ്രോ പ്രോസസ്സര്‍:അഡ്വാന്‍സ്ഡ് 2nm ടെക്‌നോളജിയില്‍ നിര്‍മ്മിച്ച A20 പ്രോ ചിപ്പ്, 50% ഉയര്‍ന്ന മെമ്മറി ബാന്‍ഡ്വിഡ്ത്തും വേഗമേറിയ 7-കോര്‍ ജി.പിയുവും (GPU) നല്‍കുന്നു.
ക്യാമറ : 48MP വേരിയബിള്‍ അപര്‍ച്ചര്‍ പ്രൈമറി ക്യാമറ. വെളിച്ചത്തിന് അനുസരിച്ച് അപര്‍ച്ചര്‍ സ്വയം അഡ്ജസ്റ്റ് ചെയ്യാനും മാനുവല്‍ 'പ്രോ കണ്ട്രോളുകള്‍' ഉപയോഗിച്ച് ഷട്ടര്‍ സ്പീഡും അപ്പര്‍ച്ചറും മാറ്റാനും സാധിക്കും.
ബാറ്ററി & ചാര്‍ജിംഗ്: ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററി ലൈഫാണ് പ്രോ മാക്‌സ് വാഗ്ദാനം ചെയ്യുന്നത് (45 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്). 15 മിനിറ്റിനുള്ളില്‍ 50% ചാര്‍ജ്ജ് ചെയ്യാവുന്ന ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ.
ഓപ്പറേറ്റിംഗ് സിസ്റ്റം: പുതിയ സിരി എ.ഐ (Siri AI) സവിശേഷതകളോടെ എത്തുന്ന iOS 27