1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Street Dog Attack Thrissur

തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്, പോമറേനിയൻ നായയെ കടിച്ചുകൊന്നു

മനക്കൊടി സ്റ്റുഡൻസ് റോഡിലാണ് സംഭവം. ഈ സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു

Street Dog Attack Thrissur
സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ പെരുകുന്നു. ഇന്ന് തെരുവ് നായ ആക്രമണത്തിൽ 17 കാരിക്ക് പരുക്കേറ്റു. തൃശൂർ മനക്കൊടിയിലാണ് പ്ലസ് ടു വിദ്യാർഥിനിക്ക് പരുക്കേറ്റത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒപ്പം ഉണ്ടായിരുന്ന വളർത്തുന്ന നായയെ തെരുവ് നായ കടിച്ചുകൊന്നു.
 
മനക്കൊടി സ്റ്റുഡൻസ് റോഡിലാണ് സംഭവം. ഈ സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിലെ പോമറേനിയൻ നായയെ തെരുവ് നായ കടിച്ചുകൊന്നു. തെരുവ് നായയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ കാലിലും കയ്യിലും തുടയിലും പരിക്കേറ്റു. 
 
പെൺകുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിഴക്കൂട്ട് പ്രകാശന്റെ മകൾ ആവണിക്കാണ് നായയുടെ കടിയേറ്റത്.
 
തെരുവ് നായ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ വിമർശനം ഉയരുന്നുണ്ട്.