അനുബന്ധ വാര്‍ത്തകള്‍
- കുഴിമന്തി കഴിച്ച 3 പേര്‍ക്ക് ഷിഗെല്ല, അല്‍ റീം റസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
- Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്
- കേരളത്തില്‍ 10 ഷിഗെല്ല കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 120 പേര്‍ക്ക്
- കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല
വയനാട്ടിൽ വീണ്ടും ഷിഗെല്ല; കോളേജ് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചു
ഏതാനും ദിവസങ്ങൾക്കു മുൻപാണ് രോഗലക്ഷണങ്ങളോടെ വിദ്യാർഥി ചികിത്സ തേടിയത്
വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് രോഗലക്ഷണങ്ങളോടെ വിദ്യാർഥി ചികിത്സ തേടിയത്. തിങ്കളാഴ്ച പരിശോധനാഫലം ലഭിച്ചപ്പോൾ പോസിറ്റീവ് ആണെന്ന വിവരം അറിയുകയായിരുന്നു. മാനന്തവാടി എൻഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. ഒരു മാസത്തിനു ശേഷമാണ് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങളോടെ ചികിത്സതേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.