1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS Achuthanandan First Death Anniversary

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഓർമകൾക്ക് ഒരാണ്ട്

സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ് വി.എസ്

VS Achuthanandan death, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan died, വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു, വി.എസ്.അച്യുതാനന്ദന്‍ മരിച്ചു, വിഎസ് ഓര്‍മയായി
VS Achuthanandan: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. സിപിഎമ്മിന്റെ നേതൃത്വത്തിൽ സമുചിതമായാണ് വി.എസ് ഓർമദിനം ആചരിക്കുന്നത്. 2025 ജൂലൈ 21 നാണ് ചികിത്സയിൽ കഴിയവെ അച്യുതാനന്ദൻ വിടപറഞ്ഞത്. 
 
സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ് വി.എസ്. 1980 മുതൽ 90 വരെയുള്ള കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്. 1996ൽ പോളിറ്റ് ബ്യൂറോ അംഗത്വം.
 
പാർലമെന്ററി രാഷ്ട്രീയത്തിലെ പ്രവേശനം 1967ൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന്. 2021ൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ശക്തമായ സാന്നിധ്യമറിയിച്ചു. 
 
2006ൽ മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവായുള്ള ശക്തമായ പ്രകടനം ജനങ്ങൾക്ക് പ്രിയങ്കരനാക്കി മാറ്റി. മുഖ്യമന്ത്രിയെന്ന നിലയിൽ മുന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 2011ൽ വിജയിക്കാനായെങ്കിലും ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി. 
 
2016-21 കാലയളവിൽ മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണപരിഷ്‌കരണ കമ്മീഷനിൽ ചെയർമാനായി പ്രവർത്തിച്ചു.
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക