1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Smruthy Paruthikad Reporter TV

വയനാട് ദുരിതബാധിതരെ പരിഹസിച്ചു; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ പ്രതിഷേധം കനക്കുന്നു

കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് ചാനൽ പരിപാടികളിൽ പലവട്ടം നുണകൾ അടക്കം പറഞ്ഞ മാധ്യമപ്രവർത്തക കൂടിയാണ് സ്മൃതി

Smruthy Paruthikad
Smruthy Paruthikad

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിൽ ചാനൽ ചർച്ചയ്ക്കിടെ സംസാരിച്ച മാധ്യമപ്രവർത്തക സ്മൃത്തി പരുത്തിക്കാടിനെതിരെ പ്രതിഷേധം ശക്തം. റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദ് എഡിറ്റേഴ്‌സ് പരിപാടിക്കിടെയാണ് സ്മൃതിയുടെ പരാമർശം. ഉരുൾപൊട്ടൽ ദുരിതബാധിതർ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത് നാടകമെന്നാണ് സ്മൃതി പറഞ്ഞത്. 
 
കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകയായ സ്മൃതി നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് കുഞ്ഞങ്ങളെയും നഷ്ടമായ സയന എന്ന സ്ത്രീ റവന്യു മന്ത്രി കെ.രാജനെ കാണാൻ എത്തുകയും അതിനുശേഷം വൈകാരികമായി പ്രതികരിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവരെയെല്ലാം പരോക്ഷമായെങ്കിലും നാടകക്കാർ എന്നുവിളിച്ച് ആക്ഷേപിച്ചിരിക്കുകയാണ് സ്മൃതി പരുത്തിക്കാട് ചെയ്തിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന വിമർശനം. 
 
കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് ചാനൽ പരിപാടികളിൽ പലവട്ടം നുണകൾ അടക്കം പറഞ്ഞ മാധ്യമപ്രവർത്തക കൂടിയാണ് സ്മൃതി. എന്നാൽ കേവലം രാഷ്ട്രീയ ലാഭത്തിനപ്പുറം ഇപ്പോൾ ദുരിതബാധിതരെ കുറിച്ച് നടത്തിയിരിക്കുന്ന പരാമർശത്തിൽ സ്മൃതിക്കു മാപ്പില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. 
 
സ്മൃതിയുടെ പരാമർശത്തിൽ റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിനും അതൃപ്തിയുണ്ടെന്നാണ് വിവരം. താൽക്കാലികമായെങ്കിലും സ്മൃതിയെ ചാനലിൽ നിന്ന് മാറ്റിനിർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
യുദ്ധം അവസാനിപ്പിക്കണം; ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് പോപ്പ് ലിയോ പതിനാലാമൻ