അനുബന്ധ വാര്‍ത്തകള്‍
- കവടിയാര്‍ കൊട്ടാരത്തിലെ രണ്ട് കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസ്: അകത്ത് നിന്ന് സഹായം ലഭിച്ചതായി സംശയം
- നേതാക്കളെ ഒതുക്കി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്കി: സണ്ണി ജോസഫിനെതിരെ ആരോപണവുമായി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി
- ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഗ്യാസ് സിലിണ്ടറുകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തു
- കണ്ണൂരില്‍ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം: ജാതിയുടെയും പേരില്‍ അധിക്ഷേപം നേരിട്ടു, എച്ച്ഒഡിയെയും പ്രൊഫസറെയും സസ്പെന്‍ഡ് ചെയ്തു
- കയത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു
എൽഡിഎഫ് 90 ൽ കൂടുതൽ സീറ്റുകൾ നേടി വീണ്ടും ഭരണത്തിലെത്തും: എം.വി.ഗോവിന്ദൻ മാസ്റ്റർ
സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ പാർട്ടി സഖാക്കൾ വീടുകൾ കയറിയിറങ്ങി മാധ്യമങ്ങളുടെ കുപ്രചരണങ്ങളെ അടക്കം പ്രതിരോധിച്ചു
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് പൊതുവെ ജനങ്ങൾക്കിടയിലുണ്ടെന്നും പാർട്ടി സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ പാർട്ടി സഖാക്കൾ വീടുകൾ കയറിയിറങ്ങി മാധ്യമങ്ങളുടെ കുപ്രചരണങ്ങളെ അടക്കം പ്രതിരോധിച്ചു. സംഘടനാപരമായി നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവെച്ചു. വോട്ടർമാരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർധനവ് ഉണ്ടെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഒരു വിഭാഗത്തിനു മാത്രമായി ഉണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.