1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pope Leo against Donald trump

യുദ്ധം അവസാനിപ്പിക്കണം; ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് പോപ്പ് ലിയോ പതിനാലാമൻ

അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തെ വത്തിക്കാൻ എതിർത്തപ്പോൾ അതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു

Pope Leo, Robert Prevost, Allegations against Pope Leo XIV
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ പ്രതികരണവുമായി ആഗോള കത്തോലിക്കാസഭ തലവൻ ലിയോ പതിനാലാമൻ മാർപാപ്പ. യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ഉയർത്തുന്ന സമാധാന ആഹ്വാനങ്ങൾ സുവിശേഷത്തിൽ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും മാർപാപ്പ പറഞ്ഞു. 
 
അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തെ വത്തിക്കാൻ എതിർത്തപ്പോൾ അതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ സന്ദേശത്തെ യുഎസ് പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു. താൻ മുന്നോട്ടുവയ്ക്കുന്ന സമാധാന സന്ദേശം സഭയുടെ ദൗത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മാർപാപ്പ വ്യക്തമാക്കി. 
 
മാർപാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താൻ ആണ് ശ്രമിക്കുന്നതെന്നാണ് ട്രംപ് വിമർശിച്ചത്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച് മാർപാപ്പ സ്വീകരിക്കുന്ന നിലപാട് ദുർബലമാണ്. മാർപാപ്പയുടെ വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചിരുന്നു. 
 
അടുത്ത ലേഖനം
വയനാട് ദുരിതബാധിതരെ പരിഹസിച്ചു; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ പ്രതിഷേധം കനക്കുന്നു