അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
- നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാംതവണയും പിണറായി വിജയന് നയിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വം
- സ്പോട്ട് ബുക്കിംഗ് ഇല്ല; നടന്നെത്തുന്ന ഭക്തര്‍ തിരികെ പോകേണ്ട സാഹചര്യം
- തൃശൂരില്‍ കണ്ണുവെച്ച് സുരേന്ദ്രന്; സുനില്‍ കുമാറാണെങ്കില്‍ പത്മജയും പിന്‍വലിഞ്ഞേക്കും
- അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്: ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കി.
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ജനുവരി ഏഴാം തീയതി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാദിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു.
മാസം 25 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നൂറിലധികം പേരില്‍ നിന്ന് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യയ്ക്ക് കരാര്‍ ഉണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. സേവ് ബോക്‌സ് എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശിക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.