1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Surendran to Thrissur

തൃശൂരില്‍ കണ്ണുവെച്ച് സുരേന്ദ്രന്‍; സുനില്‍ കുമാറാണെങ്കില്‍ പത്മജയും പിന്‍വലിഞ്ഞേക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൈവരിച്ച മണ്ഡലമാണ് തൃശൂര്‍

Padmaja Venugopal, BJP, Congress, Lok Sabha Election 2024, Kerala News
തൃശൂര്‍ നിയമസഭാ സീറ്റ് എ ക്ലാസ് മണ്ഡലമായി കണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി തയ്യാറാക്കി. ഇതില്‍ തൃശൂര്‍ സീറ്റിലേക്ക് പത്മജ വേണുഗോപാലിനൊപ്പം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഉള്ളതായി വിവരം. 
 
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൈവരിച്ച മണ്ഡലമാണ് തൃശൂര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ മണ്ഡലത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021 ലും 2016 ലും കോണ്‍ഗ്രസിനായി പത്മജ വേണുഗോപാല്‍ മത്സരിച്ച മണ്ഡലമാണ് തൃശൂര്‍. രണ്ട് തവണയും തോറ്റു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു എത്തിയ പത്മജയ്ക്കു തൃശൂര്‍ തന്നെ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 
 
അതേസമയം പത്മജയ്‌ക്കൊപ്പം സുരേന്ദ്രന്റെ പേരും ഇപ്പോള്‍ പരിഗണനയിലേക്ക് എത്തിയിട്ടുണ്ട്. സുരേന്ദ്രനും തൃശൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. 2016 ല്‍ വി.എസ്.സുനില്‍ കുമാര്‍ 6,987 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പത്മജയെ തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. ഇത്തവണ സുനില്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ പത്മജ തൃശൂരില്‍ നിന്ന് മാറാന്‍ സാധ്യതയുണ്ട്. 
 
അടുത്ത ലേഖനം
സ്‌പോട്ട് ബുക്കിംഗ് ഇല്ല; നടന്നെത്തുന്ന ഭക്തര്‍ തിരികെ പോകേണ്ട സാഹചര്യം