1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Devotees who come on foot have to turn back

സ്‌പോട്ട് ബുക്കിംഗ് ഇല്ല; നടന്നെത്തുന്ന ഭക്തര്‍ തിരികെ പോകേണ്ട സാഹചര്യം

ഇതോടെ കിലോമീറ്ററുകള്‍ നടന്നുവരുന്ന ഭക്തജനങ്ങള്‍ മടങ്ങേണ്ട സാഹചര്യമാണുള്ളത്.

Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
എരുമേലിയില്‍ നിന്ന് അഴുതക്കടവ് വഴി പമ്പയിലേക്കുള്ള പരമ്പരാഗത പാതയിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യമില്ലാത്തത്. വെര്‍ച്വല്‍ ബുക്ക് ചെയ്തവരെ മാത്രമാണ് കടത്തിവിടുന്നത്. സ്‌പോട്ട് ബുക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഭക്തരെ കടത്തിവിടുന്നില്ല. ഇതോടെ കിലോമീറ്ററുകള്‍ നടന്നുവരുന്ന ഭക്തജനങ്ങള്‍ മടങ്ങേണ്ട സാഹചര്യമാണുള്ളത്.
 
എരുമേലിയില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യമുണ്ടെങ്കിലും ഓരോ ദിവസവും 500 മുതല്‍ 1500 വരെയാണ് ബുക്കിംഗ് അനുവദിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് തീരും. മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങിയതോടെ എരുമേലിയില്‍ ഭക്തജന തിരക്ക് കൂടുകയാണ്. ദേവസ്വം സ്‌പോര്‍ട് ബുക്കിംഗ് കൗണ്ടറില്‍ കാത്തുനില്‍പ്പുമുണ്ട്.
 
സ്‌പോര്‍ട് ബുക്കിംഗ് അനുവദിച്ചത് തീര്‍ന്നതോടെ കാത്തുനിന്ന ഭക്തര്‍ പ്രകോപിതരായി. തീര്‍ത്ഥാടനത്തിലെ നിയന്ത്രണത്തില്‍ വരുമാന ഇനത്തില്‍ എരുമേലി ദേവസ്വത്തിലെ വരവിനെ ബാധിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
തൃശൂരില്‍ കണ്ണുവെച്ച് സുരേന്ദ്രന്‍; സുനില്‍ കുമാറാണെങ്കില്‍ പത്മജയും പിന്‍വലിഞ്ഞേക്കും