സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (09:35 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാംതവണയും പിണറായി വിജയന്‍ നയിക്കും. മൂന്നാം തവണയും പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ തന്നെ ആയിരിക്കുമെന്നും മറ്റു പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കുമെന്നും അറിയിച്ചു.
രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന. പിണറായി വിജയനെ മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇതിലെന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താല്പര്യമനുസരിച്ചാകുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ഉണ്ടാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം. കൂടാതെ പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമായിരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തില്‍ വിമര്‍ശനം ഉണ്ട്. കൂടാതെ സഹകരണ ബാങ്ക് അഴിമതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ട്.