അനുബന്ധ വാര്‍ത്തകള്‍
- തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ
- Rahul Mamkootathil: 'രാഹുലോ ഏത് രാഹുല്‍'; മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല, നാണംകെട്ട് മാങ്കൂട്ടത്തില്‍ (വീഡിയോ)
- Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ
- വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നൽകേണ്ടത്, അതിലെന്ത് തെറ്റ്, സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ
- രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന് മാഷ്
Sandeep Varrier: സന്ദീപ് വാര്യര്‍ തൃശൂരില്‍; പാലക്കാട് സീറ്റ് മാങ്കൂട്ടത്തില്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക്, രഹസ്യ ചര്‍ച്ചയ്ക്കു സാധ്യത
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് ആയിരിക്കും സന്ദീപ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്
Sandeep Varrier: സന്ദീപ് വാര്യര്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സന്ദീപിനോടു തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരുമായി തനിക്കു ആത്മബന്ധമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞതും സ്ഥാനാര്‍ഥിത്വം സ്ഥിരീകരിക്കുന്നതിന്റെ സൂചനയാണ്.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് ആയിരിക്കും സന്ദീപ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രൂപ്പ് പിടിമുറുക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും പാലക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസിനുള്ളില്‍ രാഹുലിനു വലിയ പിന്തുണയുണ്ട്. തന്റെ നോമിനിക്കു തന്നെ പാലക്കാട് സീറ്റ് നല്‍കണമെന്നും ഇല്ലെങ്കില്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് രാഹുലിന്റെ ഭീഷണി.
രാഹുല്‍ പാലക്കാട് സ്വതന്ത്രനായി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാകും. രാഹുലിന്റെ ഭീഷണിയില്‍ പേടിക്കുന്ന കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തെരച്ചിലിലാണ്. ഇതിനിടെ രാഹുലുമായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യ ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. രാഹുലിന്റെ കൂടി ഇഷ്ടത്തിനനുസരിച്ചായിരിക്കും പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.