അനുബന്ധ വാര്‍ത്തകള്‍
- രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന് മാഷ്
- അടൂര്‍ പ്രകാശ് പറഞ്ഞതല്ല കോണ്‍ഗ്രസിന്റെ നിലപാട്: സണ്ണി ജോസഫ്
- രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച
- ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്കി
- Rahul Mamkootathil: ഒളിവില്‍ കഴിയാന്‍ രാഹുലിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് സംശയം; തെരച്ചില്‍ തുടരുന്നു
വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നൽകേണ്ടത്, അതിലെന്ത് തെറ്റ്, സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡാണ്. അങ്ങനെ തന്നെയാണ് നല്‍കേണ്ടത്. അതിലൊരു തെറ്റുമില്ല. അതൊരു രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്ന് കരുതുന്നില്ല വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എംഎല്‍എയ്‌ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അത് പോലീസിന് അപ്പോള്‍ തന്നെ കൈമാറി. അങ്ങനെയാണ് വേണ്ടത്. എന്നാല്‍ മുന്‍ ഇടത് എംഎല്‍എയായിരുന്ന ഒരു സംവിധായകനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ എന്തിനാണ് 12 ദിവസം ആ പരാതി പൂഴ്ത്തിവെച്ചത്. അതെന്താണ് ഇരട്ട നീതിയാണോ?, പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോണ്‍ഗ്രസില്‍ മുഴുവന്‍ സ്ത്രീലമ്പടന്മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ലൈംഗിക അപവാദക്കേസില്‍പ്പെട്ട എത്ര പേര്‍ സ്വന്തം മന്ത്രിസഭയിലുണ്ടെന്ന് മുഖ്യമന്ത്രി ഒന്ന് എണ്ണി നോക്കുന്നത് നന്നായിരിക്കും. ഇടതുപക്ഷ എംഎല്‍എമാരുടെ കൂട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലൈംഗിക അപവാദക്കേസിലുള്‍പ്പെട്ട എത്രപേരുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും, എന്നിട്ടാകണം കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.