Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil Case Updates
Rahul Mamkootathil
അഭിറാം മനോഹർ| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2025 (12:14 IST)
15 നാളത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തെത്തി. തദ്ദേശ തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി പാലക്കാട് കുന്നത്തൂര്‍ മേട് ബൂത്തിലാണ് രാഹുലെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും ബൊക്കെ നല്‍കി രാഹുലിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.


വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎല്‍എ ഓഫീസിലെത്തിയ രാഹുല്‍ വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. അടുത്ത 3 ദിവസം ഇവിടെ തന്നെയുണ്ടാകുമെന്നാണ് രാഹുല്‍ അറിയിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം കോടതിക്ക് മുന്നിലുണ്ട്. സത്യം ജയിക്കുമെന്ന വിശ്വാസമുണ്ട്. കോടതിയാണ് തീരുമാനമാക്കേണ്ടത്. പറയാനുള്ളത് കോടതിയില്‍ പറയും. ഞാനിവിടെ തന്നെയുണ്ടാകും. അതിലൊരു തര്‍ക്കവുമില്ല. രാഹുല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :