അനുബന്ധ വാര്‍ത്തകള്‍
- ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍
- അമൃതംപൊടി യൂണിറ്റിൽ എലിയുടെ വിസർജ്യം കണ്ടെന്നു റിപ്പോർട്ട്
- പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അവിവാഹിതയായ യുവതി അറസ്റ്റില്‍
- ബ്രെറ്റ്ലിയോ അക്തറോ പ്രശ്നമില്ല, ബുദ്ധിമുട്ടിച്ച പേസർ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
- 'പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്
അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും,മുട്ടയും,തേനും
അങ്കണവാടികളിൽ കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകും. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് ഇവ നൽകാനാണ് തീരുമാനം.ചൊവ്വ, വെള്ളി ദിവസങ്ങളിലാകും കോഴിമുട്ടയും തേനും നൽകുക. തിങ്കൾ,വ്യാഴം ദിവസങ്ങളിൽ പാൽ നൽകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റേതാണ് പദ്ധതി.
റാഗിപ്പൊടി കുരുക്കിയത്,ഉപ്പുമാവ്,കഞ്ഞി എന്നിവയാണ് നിലവിൽ നൽകുന്നത്.മിൽമ പാൽ അല്ലെങ്കിൽ ക്ഷീരസംഘങ്ങളിൽ നിന്നുള്ള പാലോ വേണം നൽകാൻ. പാൽ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേദിവസം തൈരോ മോരോ നൽകണം. പാലും മുട്ടയും പ്രഭാതഭക്ഷണത്തിനൊപ്പമാകും നൽകുക. 10 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
അടുത്ത ലേഖനം