അമൃതംപൊടി യൂണിറ്റിൽ എലിയുടെ വിസർജ്യം കണ്ടെന്നു റിപ്പോർട്ട്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 20 മെയ് 2022 (20:09 IST)
ഹരിപ്പാട്: കൊച്ചു കുട്ടികൾക്ക് നൽകുന്ന സർക്കാർ വക അമൃതം പൊടി നിർമ്മാണ യൂണിറ്റിൽ എലിയുടെ വിസർജ്ജ്യം കണ്ടെന്ന സംഭവവുമായി ബന്ധപ്പെട്ടു ഭക്ഷ്യ സുരക്ഷാ വകുപ്പ് പൊടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചു.

പള്ളിപ്പാട് നവജീവൻ അമൃതം പൊടി യൂണിറ്റിലെ യന്ത്രവത്‌കൃത ഉപകാരണങ്ങളിലാണ് എലിയുടെ വിസർജ്ജ്യം കാണപ്പെട്ടത്. ഇത് കൂട്ടാതെ യൂണിറ്റിനുള്ളിൽ പല സ്ഥലത്തും ഇത് കണ്ടെത്തിയിട്ടുണ്ട്.


ഹരിപ്പാട് നഗരസഭാ, പള്ളിപ്പാട്, ചെറുതന, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലെ അങ്കണവാടികളിൽ കുട്ടികൾക്കുള്ള അമൃതം പൊടി പള്ളിപ്പാട് നവജീവൻ യൂണിറ്റിൽ നിന്നാണ് വിതരണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :