അഭിറാം മനോഹർ|
Last Modified ബുധന്‍, 18 മെയ് 2022 (19:32 IST)
ലോകക്രിക്കറ്റിൽ സജീവമായിരുന്ന സമയത്ത് ബൗളർമാരുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് താരമായിരുന്ന വിരേന്ദർ സെവാഗ്. ഏത് വമ്പൻ ബൗളറെയും ബൗണ്ടറിക്ക് വെളിയിലേക്ക് പായിക്കുമായിരുന്ന സെവാഗ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾക്ക് ഒരു വിരുന്ന് തന്നെയായിരുന്നു.
ഇപ്പോഴിതാ താൻ നേരിട്ട ലോകോത്തര ബൗളർമാരെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സെവാഗ്.ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീയെ നേരിടുകയെന്നത് വലി ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ലെന്നാണ് സെവാഗ് പറയുന്നത്. ലീയുടെ ബൗൾ നേർദിശയിലാണ് താഴേക്ക് വരുന്നത്. അതിനാൽ പന്ത് പിക്ക് ചെയ്യുക എളുപ്പമായിരുന്നു. പക്ഷേ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ആക്ഷനായിരുന്നു അക്തറിന്റേത്.
പക്ഷേ ഞാൻ കരിയറിൽ ഏറ്റവും ബുദ്ധിമുട്ടിയത് കിവീസ് താരം ഷെയ്‌ൻ ബോണ്ടിനെതിരെയാണ്.ബോണ്ടിന്റെ ഡെലിവെറികള്‍ സ്വിങ് ചെയ്ത ശേഷം നിങ്ങളുടെ ദേഹത്തേക്കായിരിക്കും വരുന്നത്. ഓഫ്‌സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്താലും അതു ഈ തരത്തില്‍ സ്വിങ് ചെയ്ത് അകത്തേക്ക് കയറുമെന്ന് സെവാഗ് പറയുന്നു. ബാറ്റ് ചെയ്യുമ്പോൾ താൻ ഒരിക്കലും നാഴികകല്ലുകളെ പറ്റി ചിന്തിച്ചിരുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി.