'പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (10:08 IST)

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം മയപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. മലബാറിലെ നാട്ടുശൈലിയാണ് താന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്ക് പോയാല്‍ നേരിടും. പരാമര്‍ശത്തിന്റെ പേരില്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ കുറയില്ലെന്നും കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. ചങ്ങല പൊട്ടിച്ച നായയെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാകരയില്‍ ഓടിനടക്കുകയാണെന്നാണ് സുധാകരന്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ സിപിഎം ശക്തമായി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് സുധാകരന്‍ നിലപാട് മയപ്പെടുത്തിയത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :