ശബരിമല മണ്ഡലക്കാലത്ത് റെക്കോർഡ് വരുമാനം , ഭക്തരുടെ എണ്ണത്തിലും വർധന
പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം ലഭിച്ചു. ഒട്ടാകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. ഇതില്‍ 83.17 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്.
അതുപോലെ കഴിഞ്ഞ വര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297.06 കോടി രൂപയായിരുന്നു വരുമാനം എങ്കില്‍ ഇക്കൊല്ലം 40 ദിവസം പിന്നിട്ടപ്പോള്‍ 35.70കോടി രൂപ അധികമായി ലഭിച്ചു. ഇതിനൊപ്പം ശബരിമലയില്‍ മുന്‍കാല മണ്ഡലകാലത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലും ഇത്തവണ വന്‍വര്‍ദ്ധനവുണ്ടായി. 4,11,502 പേര്‍ മണ്ഡലകാലത്ത് മാത്രം അധികമായി ശബരിമല സന്നിധാനത്ത് എത്തി.
ഇത്തവണ ആകെ 36,61,258 ഭക്തര്‍ ആണ് എത്തിയത്. ഇതില്‍ തന്നെ 1,18,866 ഭക്തര്‍ എത്തിയ നവംബര്‍ 24 നാണ് ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടായത്. ഇക്കൊല്ലം പുല്ലുമേട് വഴി മാത്രം 1,30,955 ഭക്തര്‍ സന്നിധാനത്തേക്ക് എത്തിയിട്ടുണ്ട്.
