ശബരിമലയില്‍ അരവണ ക്ഷാമം; ഒരാള്‍ക്ക് 10ടിന്‍ മാത്രം
എന്നാല്‍ ഇപ്പോള്‍ ഇത് പത്താക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ വരവില്‍ പ്രധാന വിഹിതം അരവണയില്‍ നിന്നാണ്.
ശബരിമലയില്‍ അരവണ ക്ഷാമം. ഒരാള്‍ക്ക് 10ടിന്‍ മാത്രമേ നല്‍കു. അരവണ ക്ഷാമം രൂക്ഷമായതോടെയാണ് ബോര്‍ഡിന്റെ തീരുമാനം. ഭക്തരുടെ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ നേരത്തെ ഒരാള്‍ക്ക് 20 ടിന്‍ എന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് പത്താക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ വരവില്‍ പ്രധാന വിഹിതം അരവണയില്‍ നിന്നാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സീസണില്‍ 50 മുതല്‍ 60 കോടി രൂപ വരെ ദേവസ്വം ബോര്‍ഡിന് നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സീസണില്‍ ആദ്യത്തെ 15 ദിവസം ലഭിച്ച 92 കോടി വരവില്‍ 47 കോടിയും അരവണ നല്‍കിയതിലൂടെയാണ് ലഭിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേസമയം 32 കോടി രൂപയുടെ അരവണയാണ് നല്‍കിയത്.
ഇത്തവണ നട തുറക്കുമ്പോള്‍ കരുതല്‍ ശേഖരമായി 48 ലക്ഷം ടിന്‍ തയ്യാറാക്കിയിരുന്നതാണ്. പ്രതിദിനം 4.5 ലക്ഷം ടിന്‍ വരെ വിതരണം ചെയ്യാനായിരുന്നു തയ്യാറെടുത്തിരുന്നത്. എന്നാല്‍ നിത്യേനയുള്ള ഉല്പാദനം കൂട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ തീരുമാനം വന്നത്.